Skip to main content

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ തസ്തികകളിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വാർഡൻ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം), ഫീൽഡ് വർക്കർ, കുക്ക് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്കുള്ള ഇന്റർവ്യൂ ഒൻപതിന് രാവിലെ 11ന് കോട്ടയം കളക്‌ട്രേറ്റ് എൻ.ഐ.സി ഹാളിൽ നടക്കും. നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ തൽപ്പരരായ സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റർവ്യൂവിന് ഹാജരാകണം. വെബ്‌സൈറ്റ്: www.keralasamakhya.org. ഫോൺ: 0471-2348666.
പി.എൻ.എക്സ്.33/2020

date