Post Category
നെൽവിത്ത് വിതരണോദ്ഘാടനം നടത്തി
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് നെൽകർഷകർക്കുള്ള സൗജന്യ നെൽവിത്ത് വിതരണം നടത്തി. ഗ്രാമത്തിലെ നെൽ കർഷകർക്ക് വേണ്ടി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചതാണ് സൗജന്യ നെൽവിത്ത് വിതരണം. ഇതോടെ തരിശു ഭൂമികൾ ഇല്ലാത്ത പഞ്ചായത്തായി പുന്നയൂർക്കുളം പഞ്ചായത്ത് മാറുമെന്ന് കൃഷി ഓഫീസർ ആൻസി പറയുന്നു. ഒരേക്കറിന് 25 കിലോ നെല്ല് എന്ന കണക്കിൽ 25000 കിലോ നെൽവിത്താണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഇതിനായി 10 ലക്ഷത്തി അമ്പതിനായിരം രൂപ പഞ്ചായത്ത് ചെലവഴിക്കും.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഡി. ധനീപ് നിർവ്വഹിച്ചു. മെമ്പർമാരായ ജയലക്ഷി രാജൻ, യു. എം. ഫാരിഖ്, കൃഷി ഓഫീസർ ആൻസി, പരൂർ പടവ് സെക്രട്ടറി ഹസ്സൻ, പ്രസിഡന്റ് കെ. പി. ഷക്കീർ, പഞ്ചായത്തിലെ കർഷകർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments