അഴക് വർധിപ്പിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ
അത്യാധുനിക സൗകര്യങ്ങളോടെ അഴക് വർധിപ്പിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാർ ഉദ്ഘാടനം ചെയ്ത സ്റ്റേഷൻ നവീകരണം സർക്കിൾ ഇൻസ്പെക്ടർ പി പത്മരാജന്റെയും ഇ ആർ ബൈജുവിന്റെയും ആശയമാണ്. പൊതുജന പങ്കാളിത്തത്താൽ സൗകര്യങ്ങൾ വർധിപ്പിച്ച കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇന്ന് കേരളത്തിലെ ഏറ്റവും അത്യാധുനിക സ്റ്റേഷൻ കെട്ടിടമെന്ന വിശേഷണത്തിന് അർഹമാണ്.
ഉയർന്ന നിലവാരമുളള ഹോട്ടലിന്റെ അകത്തളം കണക്കെ സുന്ദരമാണ് ഈ പൊലീസ് സ്റ്റേഷൻ. റിസപ്ഷൻ മുതൽ പൊലീസുകാർക്കുള്ള വിശ്രമമുറികൾ വരെ മെച്ചപ്പെട്ട നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച മുറികളും ശിൽപങ്ങളും ചിത്രങ്ങളും അലങ്കാരച്ചെടികളും കൊണ്ട് മേനാഹരമാണ് സ്റ്റേഷൻ. എവിടെ നിന്നുളളവർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ എല്ലായിടത്തും വിശദാംശങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. യൂണിഫോമുകൾ തൂക്കിയിടാൻ മികച്ച രീതിയിലുള്ള അലമാരകളും വിശ്രമിക്കാൻ ഡോർമെറ്ററികളും. സ്റ്റേഷൻ റൈറ്റർ സുമേഷിന്റെ നേതൃത്വത്തിൽ യൂറോപ്യൻ മാതൃകയിൽ നവീകരിച്ച സ്റ്റേഷനിൽ നിന്നും ഇനി മുതൽ കൂടുതൽ മികച്ച നിലവാരമുള്ള സേവനങ്ങൾ ജനങ്ങൾക്ക് പ്രതീക്ഷിയ്ക്കാം
- Log in to post comments