Skip to main content

നവകേരളം കർമ്മപദ്ധതി: ഹൈസ്‌കൂൾ ഹയർസെക്കന്ററി തല ഉപന്യാസമത്സരം

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നവീനമായ ആശയങ്ങൾ സ്വീകരിക്കുന്നതിന് ഹൈസ്‌കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾതലത്തിൽ നവകേരളം നിർമ്മിതിയിൽ കുട്ടികളുടെ പങ്കാളിത്തം, ഹയർസെക്കന്ററിതലത്തിൽ കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിർമ്മിതി എന്നിവയാണ് വിഷയങ്ങൾ. സ്‌കൂൾ ഉപന്യാസ മത്സരം ആറിന് ഉച്ചയ്ക്ക് ശേഷം അതത് സ്‌കൂളിൽ നടക്കും. സംസ്ഥാനതല മത്സരങ്ങൾ ജനുവരി മൂന്നാം വാരം നടക്കും.
പി.എൻ.എക്സ്.36/2020

date