Skip to main content

ചെറുപറമ്പ് കുടിവെള്ള പദ്ധതി; ടാങ്ക് ഉദ്ഘാടനം ഇന്ന്

 കോഡൂര്‍ മങ്ങാട്ടുപുലം ചെറുപറമ്പ് കുടിവെള്ള പദ്ധതിയുടെ പുതിയ ടാങ്കിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 4) വൈകീട്ട് നാലിന്  മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും.   ന്യൂനപക്ഷ  ക്ഷേമവകുപ്പ് അനുവദിച്ച 28 ലക്ഷം ഉപയോഗിച്ചാണ് ടാങ്ക് നിര്‍മിച്ചത്.  2004 ഡിസംബറിലാണ് ചെറുപറമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 20 കുടുംബങ്ങള്‍ക്കാണ് വെള്ളം നല്‍കിയിരുന്നത്. നിലവില്‍ 150 കുടുംബങ്ങള്‍ക്ക് പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശത്തെ 300 കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. 
 

date