എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്റർ: എൻ.ജി.ഒ കൾക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്‌ഡെൻഡറുകൾക്കായി ആരംഭിക്കുന്ന എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്ററുകളിലേക്ക് ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ട് നടപ്പാക്കി പരിചയമുള്ള എൻ.ജി.ഒ കൾക്ക് അവസരം. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബൈലോ, മുൻ വർഷങ്ങളിലെ ആഡിറ്റ് ചെയ്ത കണക്കുകൾ (റസീപ്റ്റ് ആൻഡ് പേയ്‌മെന്റ്, ഇൻകം ആൻഡ് എക്‌സ്‌പെൻഡീച്ചർ, ബാലൻസ് ഷീറ്റ്), വാർഷിക റിപ്പോർട്ടുകൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം എന്നിവ സഹിതം 15 നകം അപേക്ഷിക്കണം. എറണാകുളം, കാസർകോട് ജില്ലകളിലാണ് സെന്ററുകൾ. സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ്, റ്റി.സി നമ്പർ 17/13521, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2352258.
പി.എൻ.എക്സ്.51/2020
- Log in to post comments