Skip to main content

സ്റ്റാർട്ടപ്പുകൾക്ക് ആശയം വൈഗയിൽ നിന്ന്: മന്ത്രി എ സി മൊയ്തീൻ

കാർഷികമേഖലയിൽ പുതിയ നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുമുളള ആശയങ്ങൾ നൽകാൻ വൈഗക്ക് കഴിയുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. വൈഗ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികൾ കേരളത്തിൽ നിക്ഷേപത്തിന് ലോക കേരളസഭയിലൂടെ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവർക്ക് ഇതിനുളള അവസരവും ആശയവും വൈഗയിലൂടെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. വൈഗയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

date