Skip to main content

കാർഷിക അറിവുകൾ തേടി ടിബറ്റൻ സംഘം

കേരളത്തിലെ കാർഷിക അറിവുകൾ തേടി വൈഗ കാർഷികമേളയിൽ ടിബറ്റിൽ നിന്നുള്ള ഒഫീഷ്യൽ സംഘം. ടിബറ്റൻ ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി ചീഫ് വിക്രം ശർമയുടെ നേതൃത്വത്തിലാണ് ആറ് ഉദ്യോഗസ്ഥരും 15 അംഗങ്ങളും അടങ്ങുന്ന സംഘം കാർഷികമേളയുടെ ആദ്യദിനത്തിൽ വൈഗയിലെത്തിയത്. കേരളത്തിലെ കൃഷിരീതികൾ, സൂക്ഷ്മ സംരംഭങ്ങൾ, സർക്കാരും വിവിധ കാർഷിക സംഘങ്ങളും തമ്മിലുള്ള സംയോജിത പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്. കേരള സർക്കാരിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണെന്നും അത്തരം രീതികൾ തങ്ങളുടെ രാജ്യത്ത് മാതൃകയാക്കാനുള്ള ശ്രമം തുടങ്ങുമെന്നും സംഘം വ്യക്തമാക്കി. വൈഗയിൽ നിന്ന് ഒട്ടേറെ കൃഷി രീതികൾ മനസ്സിലാക്കാനും കാർഷിക വിജയാനുഭവ കഥകൾ മനസ്സിലാക്കാനും സാധിച്ചു. ടിബറ്റിലെ കാർഷിക രീതികൾ കേരളത്തിലേതിന് സമാനമാണെങ്കിലും സർക്കാരിന്റെ പിന്തുണ കുറവാണ്. ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കേരളത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനനങ്ങൾ അഭിനന്ദനാർഹമാണെന്നും സംഘം പറഞ്ഞു. രാസവസ്തുക്കളും കീടനാശിനികളും കുറച്ചുപയോഗിക്കുന്ന കൃഷിരീതികളെ കൂടുതൽ അടുത്തറിയാനാണ് സംഘം വൈഗയിലെത്തിയത്. കേരളത്തിലെ മലനിരകളിലെ കൃഷിരീതികളെക്കുറിച്ചറിയുക എന്നതാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം.

date