Skip to main content

അട്ടപ്പാടി ആദിവാസി കുടിലും മില്ലറ്റ് വില്ലേജുമൊരുക്കി പാലക്കാട്

വൈഗ 2020ന്റെ ഭാഗമായി അട്ടപ്പാടി ആദിവാസി ഊരുകൾ നിർമ്മിച്ച് പാലക്കാട് കാർഷിക ഗർ ഗോത്രവർഗക്ഷേമ വിഭാഗം. ട്രൈബൽ ഹട്ട് നിർമിച്ചും വിവിധതരം ചെറു ധാന്യങ്ങളുടെ മില്ലറ്റ് വില്ലേജ് ഒരുക്കിയുമാണ് പാലക്കാട് ഗോത്രവർഗക്ഷേമ വിഭാഗത്തിന്റെ സ്റ്റാളുകൾ ശ്രദ്ധയാകർഷിച്ചത്.
ആദിവാസികൾ ഉപയോഗിക്കുന്ന തിരിക്കല്ല്, പാത്രങ്ങൾ, ഉരൽ, അമ്പും വില്ലും എന്നിവയടങ്ങുന്ന മുള ഉപയോഗിച്ചുള്ള ആദിവാസി വീട് വൈഗയിൽ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഒപ്പം റാഗി, ചാമ, കുതിരവാലി, പനിവരഗ്, കമ്പ്, തിന മുതലായ വൈവിധ്യമാർന്ന ചെറു ധാന്യങ്ങളും സ്റ്റാളിൽ വിൽപനക്കുണ്ട്. ഇവയിൽ അട്ടപ്പാടിയിൽ മാത്രം കണ്ടുവരുന്ന പൊരിചീര എന്ന ധാന്യത്തിനാണ് ആവശ്യക്കാർ ഏറുന്നത്. പൊരിചീര വിത്തുകൾ വറുത്തു ശർക്കരയും പഴവും ചേർത്തുള്ള സ്നാക്ക് ആദിവാസികൾക്കിടയിൽ സുലഭമാണ്.

date