മഞ്ഞിൽ വിരിഞ്ഞ കാശ്മീർ കനികൾ
കശ്മീരിന്റെ മഞ്ഞുപുതച്ച താഴ്വരകളിലെ ഇളവെയിലേറ്റ് വിളഞ്ഞ കാർഷിക ഉൽപന്നങ്ങൾ വൈഗ കാർഷിക പ്രദർശനവേദിയിലും കൗതുകമായി. വൈവിധ്യമാർന്ന ആപ്പിളുകൾ, ഓറഞ്ചുകൾ, ഉണക്കപഴങ്ങൾ, വാൽനട്ട്, ആൽമൻഡ് അച്ചാറുകൾ, കുങ്കുമം തുടങ്ങിയ കശ്മീരിന്റെ പാരമ്പര്യവിഭവങ്ങളാൽ സമ്പന്നമായിരുന്നു സ്റ്റാൾ. രാജ്യത്ത് ആപ്പിളിന്റെ 70 ശതമാനവും വിളയുന്നത് കശ്മീരിൽ ആണ്.
കശ്മീർ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റിനും അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റിനും ഓരോ സ്റ്റാളുകൾ വീതമാണ് പ്രദർശനത്തിലുള്ളത്.
കാർഷിക രംഗത്തെ വൈവിധ്യങ്ങൾ അടുത്തറിയാനും, അറിവുകളും സാങ്കേതികതയും പങ്കുവച്ച് പുതിയ വിപണനസാധ്യതകൾ കണ്ടെത്താനും വൈഗ എന്ന സംരംഭത്തിന് കഴിയുന്നുണ്ടെന്ന് കശ്മീർ ഹോർട്ടികൾച്ചർ ഡയറക്ടർ അജാസ് അഹമ്മദ് ഭട്ട് അഭിപ്രായപ്പെട്ടു. കശ്മീരിന്റെ ഭൂപ്രകൃതി കേരളത്തിന്റെതിൽ നിന്നും വ്യത്യസ്ഥമാണെങ്കിലും കൃഷിരീതികളിൽ മാതൃകയാക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു.
- Log in to post comments