Post Category
പച്ചക്കറി അവശിഷ്ടങ്ങളിൽ നിന്ന് കരകൗശല വസ്തുക്കൾ
പച്ചക്കറി അവശിഷ്ടങ്ങളിൽ കൊണ്ട് വൈവിധ്യമാർന്ന കരകൗശലവസ്തുക്കൾ തീർക്കുകയാണ് കർഷക ജ്യോതി അവാർഡ് ജേതാവ് ശശി വളപ്പിൽ. തൃശ്ശൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിന്റെ സ്റ്റാളിലാണ് ചുരക്കതൊണ്ട്, വാഴതണ്ട്, വാഴപ്പോള, കയർ, ഇത്തിൾകണ്ണി, മുള, ചിരട്ട, വെണ്ടയ്ക്ക എന്നിവയുപയോഗിച്ച് നിർമ്മിച്ച വ്യത്യസ്തവും ആകർഷകവുമായ കരകൗശല വസ്തുക്കൾ പ്രദർശനത്തിനെത്തിയത്.
ആക്സോ ബ്ലേഡ്, പെൻസിൽ, ഫെവിക്കോൾ എന്നിവ ഉപയോഗിച്ചാണ് പച്ചക്കറി അവശിഷ്ടങ്ങളിൽ നിന്ന് കരകൗശല വസ്തുക്കൾക്ക് രൂപം നൽകുന്നത്. തുടർന്ന് വാർണിഷ് അടിച്ച് പൂർണ്ണതവരുത്തും. പൂക്കൊട്ടകൾ, അത്ഭുത വിളക്ക്, മൃഗങ്ങളുടെ രൂപങ്ങൾ എന്നിവയാണ് ശശി ഉണ്ടാക്കുന്നത്. 2018ലെ പട്ടികജാതി പട്ടികവർഗ്ഗ യുവകർഷകനുള്ള കർഷക ജ്യോതി പുരസ്‌കാരമാണ് ശശിക്ക് ലഭിച്ചിട്ടുള്ളത്.
date
- Log in to post comments