Skip to main content

മഞ്ചേരി എഫ്.എമ്മിനു 12 വയസ്സ്

 

ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തിനു ജനുവരി 28 നു 12 വയസ്സ്. പ്രക്ഷേപണം ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികം റിപ്പബ്ലിക് ദിനത്തിലാണ്.
ഇതോടനുബന്ധിച്ച് ജനുവരി 26 മുതല്‍ 28 വരെ ഇടവേളയില്ലാതെ രാത്രി 10 വരെ പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യും.  സംസ്ഥാനത്തെ എഫ്.എം നിലയങ്ങളില്‍ ഏറ്റവുമധികം സ്ഥലങ്ങളില്‍ പ്രക്ഷേപണം ലഭിക്കുന്ന മഞ്ചേരി  നിലയം, പ്രഭാത പ്രക്ഷേപണത്തോടെ ജനപ്രിയ നിലയങ്ങളുടെ മുന്‍ നിരയിലെത്തി. നവംബര്‍ 14നു രാവിലെ 6.23 മുതല്‍ രാത്രി 10 മണിവരെയുള്ള പ്രക്ഷേപണം പൂര്‍ണ്ണമായും കുട്ടികളായ അവതാരകള്‍ നടത്തി, നിലയം റേഡിയോ പ്രക്ഷേപണചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ഏറ്റവും നല്ല റേഡിയോ ഡോക്യുമെന്ററിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഡോ.ബി.ആര്‍. അംബേദ്കര്‍ മാധ്യമ പുരസ്‌കാരവും നിലയം നേടി. മഞ്ചേരി നിലയത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് എട്ട് മാസവും 17 ദിവസവും കൊണ്ട് 5000 സുഹൃത്തുക്കളെ സമ്പാദിച്ച് കഴിഞ്ഞ മാസം റെക്കാഡിടുകയും ചെയ്തു.
2006 ജനുവരി 26നു മഞ്ചേരി യൂണിറ്റി കോളേജില്‍ നടന്ന ചടങ്ങില്‍, അന്നത്തെ കേന്ദ്ര വിദേശകാര്യസഹ മന്ത്രി ഇ. അഹമ്മദാണു മഞ്ചേരി എഫ്. എം.നിലയം ഉദ്ഘാടനം ചെയ്തത്. പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡി. പ്രദീപ് കുമാറായിരുന്നു പ്രാരംഭദശയില്‍ നിലയത്തിന്റെ ചുമതല വഹിച്ചത്. ആദ്യത്തെ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ്, മാത്യു ജോസഫും ആദ്യത്തെ അനൗണ്‍സര്‍ ആര്‍. കനകാംബരനുമായിരുന്നു. ഈ വര്‍ഷം ഏപ്രിലോടെ രാവിലെ മുതല്‍ രാത്രി വരെ ഇടവേളകളില്ലാതെ പ്രക്ഷേപണം സാദ്ധ്യമാക്കാ നുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നു.

 

date