Skip to main content

ജില്ലാതല അത്‌ലറ്റിക് മത്സരങ്ങള്‍ 26ന്

നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങള്‍ നാളെ (ജനുവരി 26) അറവങ്കര പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  രജിസ്റ്റര്‍ ചെയ്തവര്‍ വയസ്സ് തെളിയിക്കാനുള്ള രേഖയുമായി രാവിലെ 8.30ന് ഗ്രൗണ്ടില്‍ എത്തണം. മത്സരം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.  ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ 28ന് ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  പി. ഉബൈദുള്ള എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിക്കും.

 

date