Post Category
കുന്നംകുളം നഗരസഭയിൽ ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും
കുന്നംകുളം നഗരസഭയുടെ ലൈഫ് മിഷൻ - പി.എം.എ.വൈ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തി. നഗരസഭ ടൗൺ ഹാളിൽ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ ശശി, കെ. കെ മുരളി, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, കൗൺസിലർ കെ.എ.അസീസ്, നഗരസഭാ സെക്രട്ടറി കെ.കെ മനോജ് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയിൽ 484 കുടുംബങ്ങൾക്കാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിച്ചിട്ടുള്ളത്. കുടുംബ സംഗമത്തിന്റെ ഭാഗമായി ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിച്ച കുടുംബങ്ങൾക്ക് വിവിധ വകുപ്പുകൾ മുഖേന നൽകുന്ന സേവനങ്ങൾക്കായി അദാലത്തും സംഘടിപ്പിച്ചു. പ്രധാനപ്പെട്ട 20 ഓളം വകുപ്പുകളുടെ സേവനങ്ങളാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്.
date
- Log in to post comments