Skip to main content

കെ -ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നു

ആലപ്പുഴ: 2019 നവംബറില്‍ നടത്തിയ കെ -ടെറ്റ് പരീക്ഷയില്‍ വിജയികളായ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ ജനുവരി 20, 22 തീയതികളില്‍ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. വിജയികള്‍ ഹാള്‍ ടിക്കറ്റ്, റിസള്‍ട് എന്നിവയുടെ പകര്‍പ്പും, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10:30ന് വേരിഫിക്കേഷന് എത്തണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2251467

 

date