Skip to main content
 മടിക്കൈയില്‍ നടത്തിയ ജലജീവനം 2018 മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജലസുരക്ഷയ്ക്കായി ജലജീവനം; മന്ത്രി ഉദ്ഘാടനം ചെയ്തു

  മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ മടിക്കൈയില്‍ നടത്തിയ ജലജീവനം 2018 മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് മുമ്പേ ജലം സംരക്ഷിക്കുന്നതിനായി തോടുകളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, തോടുകളില്‍ പ്രകൃതിദത്ത തടയണ നിര്‍മ്മാണം, ശുചിത്വ-മാലിന്യ സംരക്ഷണം, ജൈവ സംരക്ഷണം, മണ്ണ്-ജല പരിപോഷണം, കിണര്‍ റിചാര്‍ജ്, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് തുടക്കംകുറിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.
    കണിച്ചിറ പുഴയേയും കീക്കംങ്കോട്ട് വയലിനേയും സാക്ഷിനിര്‍ത്തി നടത്തിയ ആയിരക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി ജനകീയോത്സവമായി മാറി.  കുടുംബശ്രീയുടെ 2018-20 വര്‍ഷത്തെ സിഡിഎസ്-എഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വേറിട്ടനുഭവമായി.  സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയകളേയും കഴിഞ്ഞകാല കുടുംബശ്രീ ഭാരവാഹികളേയും ചടങ്ങില്‍ ആദരിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. 

 

date