Skip to main content

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

ഭൂവിഭവ സംരക്ഷണ, ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കും.  2018 ഫെബ്രുവരി മൂന്നിന് എറണാകുളം നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ നടത്തുന്ന മത്സരത്തില്‍ എല്‍.പി/യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി മൂന്നിന് രാവിലെ ഒന്‍പതിന് നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ എത്തിച്ചേരണം, മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം.  വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ രജിസ്‌ട്രേഷനുശേഷം നല്‍കും.  എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍.  മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം - 695 033, ഫോണ്‍ : 0471-2302231, 2307830, മൊബൈല്‍ : 8138849999.  വിശദവിവരങ്ങള്‍ : www.kslub.kerala.gov.in , landuseboard@yahoo.com എന്നിവയില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.347/18

 

date