Skip to main content

മെഗാ രക്തദാന ക്യാമ്പ് ഇന്ന്

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ന് (ജനുവരി 17) രാവിലെ ഒമ്പതിന് പാലാ സെന്‍റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. മുന്നൂറ് യുവജനങ്ങള്‍ രക്തദാനം നടത്തുന്ന ക്യാമ്പിനെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 

ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ അധ്യക്ഷ മേരി ഡൊമിനിക് സന്ദേശം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് , ജില്ലാ ടി.ബി.ഓഫീസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്‍, ആര്‍ദ്രം പദ്ധതി അസി.നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ.സുരേഷ്, എന്‍.സി.സി ഓഫീസര്‍ പി.ഡി.ജോര്‍ജ്, ഷിബു തെക്കേമറ്റം, ബിനോയി തോമസ്, അലേര്‍ട്ട് ജെ.കളപ്പുരയ്ക്കല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ. എന്നിവര്‍ സംസാരിക്കും.

date