Skip to main content

ജീവനി പദ്ധതിയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ തുടക്കം

വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയ്ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയത്തില്‍ നടത്തുന്ന പരിപാടിയുടെ പ്രാരംഭഘട്ടത്തില്‍ പ്രദേശത്തെ മുഴുവന്‍ ജനപ്രതിനിധികളുടെയും വീട്ടില്‍ പച്ചക്കറി തൈകള്‍ നടും.  ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയുടെ കൃഷിയിടത്തിലാണ് ആദ്യമായി പച്ചക്കറിത്തൈകള്‍ നട്ടത്. 

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ പി. എ ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. അനിത പദ്ധതി വിശദീകരിച്ചു.  

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, വി.ടി. അയൂബ് ഖാന്‍,  ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date