ലൈഫ് മിഷന് ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന് (ജനുവരി 18)
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന് (ജനുവരി 18) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലപ്പുഴ റ്റി.ഡി. മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ രൂപം നല്കിയ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് മിഷന്.
സംഗമത്തിന്റെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. ധനകാര്യ മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് തദ്ദേശസ്ഥാപനങ്ങളെ ആദരിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് ഗുണഭോക്താക്കളെ ആദരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ലൈഫ് പദ്ധതിക്ക് മികച്ച പിന്തുണ നല്കിയ ജില്ലാതല ഉദ്യോഗസ്ഥരെ ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ് ആദരിക്കും. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, അഡ്വ. എ.എം ആരിഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ ആര്.രാജേഷ്, യു. പ്രതിഭാ, സജി ചെറിയാന്, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ എം. അഞ്ജന, ലൈഫ് മിഷന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍, ജില്ലയിലെ തദ്ദേസസ്ഥാപന മേധാവികള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, എന്നിവര്‍ പ്രസംഗിക്കും.
- Log in to post comments