Skip to main content

പട്ടികജാതി കുടുംബങ്ങളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു.

 

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പദ്ധതിയില്‍ ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/നഗരസഭകളില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ പദ്ധതിയിലും അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം.  അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.  

 

date