Skip to main content

അറിയിപ്പുകള്‍

അറിയിപ്പുകള്‍

ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റി യോഗം ഇന്ന്

കൊച്ചി: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി യോഗം  ഇന്ന് (ജനുവരി 21) വൈകിട്ട് നാലിന് കാക്കനാട്് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 25 ലേക്ക് മാറ്റി

കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഈ മാസം 25-ലേക്ക് മാറ്റി. അദാലത്ത് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതല്‍ നടത്തും.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

കൊച്ചി: പട്ടികജാതി/വര്‍ഗ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയില്‍ സ്ഥിരതാമസക്കാരും, പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/വര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
അപേക്ഷ ഫോറങ്ങള്‍ ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷര്‍ ഓഫീസുകള്‍, മൂവാറ്റുപുഴ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്നതിനുളള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍
ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.
പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2019-20 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15-ന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണതയില്ലാത്തതും, ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പാതമിത്ര പദ്ധതി അപേക്ഷ ക്ഷണിച്ചു

കൊച്ചി:  ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വഴിയോരത്ത് ചെരിപ്പ്, ബാഗ്, കുട എന്നിവ നന്നാക്കുന്നവര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന  സൗജന്യമായി കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പാതമിത്ര പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പാതയോരങ്ങളില്‍ ചെരിപ്പ്, കുട, ബാഗ് എന്നിവ സുരക്ഷിതമായിരുന്ന് ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രസ്തുത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കാണ് പദ്ധതി അനുവദിക്കുന്നത്. 18നൂം 50നും മദ്ധ്യേ പ്രായമുള്ള വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍ക്കാണ് മുന്‍ഗണന.
അപേക്ഷകര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം, ജാതി, വരുമാനം,
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ), കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സമ്മത പത്രം (തദ്ദേശ സ്വയംഭരണ സെക്രട്ടറി/സ്ഥലം ഉടമയുടെ) സഹിതം  ജനുവരി 30 നകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്സില്‍ സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നം. 04842422256.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ജില്ലയിലെ കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിലെ 106 അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിലേക്കായി പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് 12 വരെ.

ഐ.ഐ.ഐ.സിയില്‍ സിവില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. എട്ടാം ക്ലാസ് മുതല്‍ എഞ്ചിനീയറിംഗ്/ഡിഗ്രി വരെ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാവുന്ന 17 ഓളം കോഴ്‌സുകളിലേക്ക് ജനുവരി 22-ന് ബുധനാഴ്ച രാവിലെ 10-ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
പട്ടികജാതി വികസന വിഭാഗത്തില്‍പ്പെട്ട ട്രെയിനികള്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പഠനം, താമസം, ഭക്ഷണം എന്നിവ പൂര്‍ണമായും സൗജന്യമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കും. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമായ രേഖകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000, 9496691643.

date