Skip to main content

കുഷ്ഠരോഗ  നിര്‍മ്മാര്‍ജ്ജന പക്ഷാചരണം                     ഇന്നുമുതല്‍ ഫെബ്രുവരി 12 വരെ

           
         മഹാത്മാഗാന്ധിയുടെ  രക്തസാക്ഷിത്വദിനമായ ഇന്ന്(ജനുവരി 30) ദേശീയ  കുഷ്ഠരോഗവിരുദ്ധദിനമായി  ആചരിക്കും. ഇതിന്റെ ഭാഗമായി  ഇന്നുമുതല്‍  ഫെബ്രുവരി 12 വരെ  ജില്ലയില്‍  വിവിധ  പരിപാടികളോടെ  കുഷ്ഠരോഗ  നിര്‍മ്മാര്‍ജ്ജന  പക്ഷാചരണം-സ്പര്‍ശ് 2018 എന്ന പേരില്‍ നടത്തും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ  10  മണിക്ക്  കുഷ്ഠരോഗ  സന്ദേശയാത്ര  ഫ്‌ളാഗ്  ഓഫ്  ചെയ്തു കാഞ്ഞങ്ങാട്  ബ്‌ളോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്  എം.ഗൗരി  നിര്‍വഹിക്കും. 
    കുഷ്ഠരോഗ  നിര്‍മ്മാര്‍ജ്ജന  പക്ഷാചരണപരിപാടികള്‍ ഇന്ന് ഡ്രംബീറ്റ്,   സന്ദേശയാത്ര    ജില്ലാ  ആശുപത്രി-കാഞ്ഞങ്ങാട്,  കാഞ്ഞങ്ങാട്  ടൗണ്‍, നീലേശ്വരം,  ചെറുവത്തൂര്‍,  കാലിക്കടവ്, തൃക്കരിപ്പൂര്‍ എന്നിവടങ്ങളില്‍ നടക്കും. നാളെ(31) മൈഗ്രന്റ്  സര്‍വെ കാസര്‍കോഡ്  നഗരത്തില്‍. ഫെബ്രുവരി ഒന്നിന് ട്രൈബല്‍  സര്‍വെ    എണ്ണപ്പാറയില്‍. രണ്ടിന് നീലേശ്വരം ഐ.എച്ച്.ആര്‍.ഡി.  മോഡല്‍  കോളേജില്‍ ആരോഗ്യബോധവല്‍ക്കരണ  പരിപാടി, മൂന്നിന് മഞ്ചേശ്വരം    ഗോവിന്ദപൈ  മെമ്മോറിയല്‍  ഗവ. കോളേജില്‍ ആരോഗ്യബോധവല്‍ക്കരണ  പരിപാടി, അഞ്ച്, ആറ് തീയതികളില്‍ ചട്ടഞ്ചാല്‍ ഹൈസ്‌ക്കൂളില്‍ സ്‌കൂള്‍  കുട്ടികളുടെ  സ്്രകീനിംഗ്, ഏഴിന് മൈഗ്രന്റ്  സര്‍വെ    മംഗല്‍പാടിയില്‍, എട്ടിന് പെരിയ സിമറ്റ് നഴ്‌സിംഗ്  കോളേജില്‍ ആരോഗ്യബോധവല്‍ക്കരണ  പരിപാടി, ഒന്‍പതിന് കോണ്ടാക്റ്റ്  സര്‍വെ, കൊന്നക്കാട്, 12ന്  മഞ്ചേശ്വരത്ത് മൈഗ്രന്റ്  സര്‍വെയോടെ കുഷ്ഠരോഗ  നിര്‍മ്മാര്‍ജ്ജന  പക്ഷാചരണപരിപാടികള്‍ക്ക് സമാപനമാകും.
എന്താണ് കുഷ്ഠരോഗം
    മൈക്രോ ബാക്ടീരിയം ലെപ്രെ എന്ന ഒരിനം ബാക്ടീരിയ രോഗാണുമൂലം ഉണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് കുഷ്ഠരോഗം. വായു വഴിയാണ് രോഗം പകരുന്നത്.  ചികിത്സ എടുക്കാത്ത രോഗികള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്തുവരുന്നു. ഇത് മറ്റുളളളവരിലേക്ക് പകരുന്നു.  
ലക്ഷണങ്ങള്‍
    ചര്‍മത്തിലുണ്ടാകുന്ന നിറം മങ്ങിയതോ സ്പര്‍ശനശേഷി നഷ്ടപ്പെട്ടതോ ആയ കലകള്‍, കൈകാലുകളിലെ  മരവിപ്പ്, വേദനയുളള തടിച്ച ഞരമ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, മുഖത്തും ചെവിയിലുമുണ്ടാകുന്ന തടിപ്പുകള്‍, എണ്ണമയം പോലുളള മിനുക്കമുളള ചര്‍മ്മം എന്നിവയാണ് ലക്ഷണങ്ങള്‍.
ചികിത്സ 
    കുഷ്ഠരോഗം  ചികിത്സിച്ചു മാറ്റാവുന്നതാണ്. ആരംഭത്തിലുളള ചികിത്സ അംഗവൈകല്യം ഒഴിവാക്കുന്നു. സൗജന്യചികിത്സ എല്ലാ പ്രാഥമിക ആശുപത്രികളിലും ലഭ്യമാണ്.ആറു മാസമോ 12 മാസമോ ഉളള എംഡിടി (വിവിധ ഔഷധ ചികിത്സ) ചികിത്സ കുഷ്ഠരോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുന്നു.
 

date