Skip to main content

ജന്തു ക്ഷേമ സെമിനാര്‍:  ദയ 2018

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജന്തു ക്ഷേമ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. എം. ജി യൂണിവേഴ്സിറ്റി പ്രോ .വൈസ് ചാന്‍സലര്‍ ഡോ.സാബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷ ങ്ങളെക്കുറിച്ച് നടന്ന സെമിനാറിന് അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സഖറിയ നേതൃത്വം നല്കി. സ്‌കൂള്‍ ഓഫ് ബയോസയന്‍സ് ഡയറക്ടര്‍ ഡോ.കീര്‍ത്തി ടി.ആര്‍, വനം വന്യജീവി ബോര്‍ഡ് അംഗം കെ. ബിനു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സതീഷ് ബാബു പി.ബി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.എം.ദില ലീപ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.സാജു ജോസഫ് എന്നിവര്‍ സംസാരിച്ചു.  ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി തെരെഞ്ഞെടുത്ത  ഷിബി കരുനാട്ടിയെയും ജില്ലയിലെ മികച്ച ജന്തു ക്ഷേമ ക്ളബ്ബിനുള്ള അവാര്‍ഡ് ലഭിച്ച കല്ലറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

                                                     (കെ.ഐ.ഒ.പി.ആര്‍-207/18) 

date