Skip to main content

ജന്‍വിജ്ഞാന്‍ വികാസ്‌യാത്ര 4, 5 തീയതികളില്‍ കോട്ടയത്ത്

 

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പഞ്ചായത്ത്, കുടുംബശ്രീ, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് എന്നീ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനുവരി 26 മുതല്‍ മാര്‍ച്ച് ഒന്നുവരെ സംഘടിപ്പിക്കുന്ന എക്കോഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്ര ഫെബ്രുവരി നാല്, അഞ്ച്  തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ഫെബ്രുവരി നാലിന് രാവിലെ 9 മണിക്ക് വെച്ചൂരില്‍ നിന്നാരംഭിക്കുന്ന ജന്‍വിജ്ഞാന്‍ യാത്ര 11ന് തലയോലപ്പറമ്പ്, ഒരു മണിക്ക് കടുത്തുരുത്തി, മൂന്നിന് കുറവിലങ്ങാട്, അഞ്ചിന് പുതുപ്പളളി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. അഞ്ചാം തീയതി രാവിലെ ഒമ്പതിന് കറുകച്ചാല്‍, 11ന് മണര്‍കാട്, ഒന്നിന് പാമ്പാടി, മൂന്നിന് വാഴൂര്‍, എന്നിങ്ങനെ നടക്കുന്ന പര്യടനം അഞ്ചിന് ഭരണങ്ങാനത്ത് അവസാനിക്കും. അറിവിലൂന്നി സമ്പന്നനാകൂ-ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ജനമൈത്രീ പോലീസിന്റെ തെരുവുനാടകം, കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ വിസ്മയ വണ്ടി, കുടുംബശ്രീയുടെ വിജയഗാഥകളും പ്രകൃതി-പാരമ്പര്യേതര ഊര്‍ജ്ജം എന്നിവയെക്കുറിച്ചുളള നിശ്ചലദൃശ്യങ്ങളും യാത്രയില്‍ ഇടം പിടിക്കും.

ഗ്രാമസഭയുടെ മഹത്വം ജനങ്ങളിലെത്തിക്കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, ഗുണമേ•യുളള ജീവിത നിലവാരം സൃഷ്ടിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍. യാത്രാ സ്വീകരണ യോഗങ്ങളില്‍ നല്ല ഗ്രാമസേവകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജൈവകര്‍ഷകന്‍ തുടങ്ങി സമൂഹത്തിന് ന• ചെയ്യുന്ന വിവിധ മേഖലകളില്‍ നിന്നുളളവരെ ആദരിക്കും. ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ ലൈബ്രറിയുടെ ഗുണഫലങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക ജീവിതശൈലി തുടങ്ങി നവകേരള സൃഷ്ടിക്കുതകുന്ന കര്‍മപദ്ധതികള്‍ക്ക് യാത്രയില്‍ പ്രചാരണം നല്‍കും. 

                                                     (കെ.ഐ.ഒ.പി.ആര്‍-218/18)  

date