സെലക്ഷന് ട്രയല്‍സ് സംഘടിപ്പിക്കുന്നു
2020-21 അധ്യായന വര്‍ഷം, ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ - തിരുവനന്തപുരം, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്പോര്‍ട്സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് അഡ്മിഷന് നല്‍കുന്നതിന് സെലക്ഷന് ട്രയല്‍സ് സംഘടിപ്പിക്കുന്നു.
അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, വോളീബോള്‍, തായ്ക്വണ്ടൊ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായിക ഇനങ്ങളില്‍ താല്പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാണ് സംസ്ഥാന കായിക യുവജന കാര്യാലയം എല്ലാ ജില്ലകളിലും സെലക്ഷന് ട്രയല്‍സ് സംഘടിപ്പിക്കുന്നത്.
പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും, ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി ജനുവരി 31 ന് രാവിലെ 7.30 നകം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ നേരിട്ട് ഹാജരാകണം. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846799181.
- Log in to post comments