Skip to main content

ഓവര്‍സിയര്‍ ഒഴിവ്

ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി നടത്തിപ്പിനായി ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 11000 രൂപ ശമ്പള നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, മലപ്പുറം വിലാസത്തില്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം.  ഫോണ്‍ 0483 2733976, 2736574.

 

date