Skip to main content

പെട്രോള്‍ ഡീലര്‍മാക്ക് വായ്പാ പദ്ധതി

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍ / ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും വായ്പ നല്‍കുന്നതിന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കണം.  വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.  പ്രായം 60 വയസ്സിന് താഴെയായിരിക്കണം.  അപേക്ഷ ഫെബ്രുവരി 10നകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731496.

date