Post Category
രക്തസാക്ഷി ദിനാചരണം: ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങും ജില്ലാ ആര്‍.സി.എച് വിഭാഗത്തിന്റെ സഹകരണത്തോടെ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തി. നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉത്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മായിലും, മിഷന്‍ ഇന്ദ്രധനുസ്സ് രോഗ പ്രതിരോധ ക്യാമ്പയിനെക്കുറിച്ചു ജില്ലാ ആര്‍ സി എച് ഓഫീസര്‍ ഡോ രേണുകയും ക്ലാസ്സുകള്‍ നയിച്ചു. പി അസ്മാബി, അബൂബക്കര്‍ സിദ്ധീഖ്, സി എച് സഹ്ല എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments