Skip to main content

പൊതു സ്ഥലംമാറ്റം: മലയോരവിഭാഗം പുനര്‍നിര്‍വചിച്ചു

 സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലോത്ത്, പനത്തടി, കള്ളാര്‍, പരപ്പ, കോടോത്ത്, തായന്നൂര്‍, കിനാനൂര്‍, കരിന്തളം, ബേളൂര്‍ വില്ലേജുകള്‍ മലയോരം എന്ന നിര്‍വചനത്തില്‍പ്പെടുത്തി ഉത്തരവായി. മലയോര, റിമോട്ട് പ്രദേശങ്ങളില്‍ ജോലി നോക്കിയവര്‍ക്ക് സേവനകാലം കണക്കാക്കുന്നതു സംബന്ധിച്ചും മലയോര, റിമോട്ട്, ദുര്‍ഘടംപിടിച്ച ജോലി എന്നീ പദങ്ങള്‍ നിര്‍വചിക്കുന്നതിന്റെ ഭാഗമായാണിത്.

പി.എന്‍.എക്‌സ്.386/18

date