Skip to main content

മരിയ വിന്‍സെന്റ്, മേഘ സോമന്‍ ഖേലോ ഇന്ത്യ നാഷണല്‍ ടീമില്‍.

    ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ച്  മുതല്‍ എ'്  വരെ നടക്കു ഖേലോ ഇന്ത്യ നാഷണല്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കായികതാരങ്ങളായ മേഘ സോമനും, മരിയ വിന്‍സെന്റും യോഗ്യത നേടി.  കേരളാ ടീം രണ്ടാം തീയതി തിരുവനന്തപുരത്ത് നിും പുറപ്പെടും.
     സംസ്ഥാന സ്‌പോര്‍ട്‌സ് കൗസിലിന്റെ പരിശീലകന്‍ റെജിന്‍ ശങ്കറുടെ മികവുറ്റ പരിശീലനമാണ് ഇരുവര്‍ക്കും യോഗ്യത നേടിക്കൊടുത്തത്.  കാലടി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ്  സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പരിശീലകനാണ്.  ഇതിനോടകം ഹോസ്റ്റല്‍ കു'ികള്‍ വിവിധ തലങ്ങളിലായി അനവധി മെഡലുകള്‍ വാരികൂ'ി. ഹോസ്റ്റലിലെ കു'ികളെ കൂടാതെ സമീപപ്രദേശത്തെ സ്‌കൂള്‍കു'ികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നടത്തുുണ്ട്.

date