Post Category
പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാന്‍ അനുമതി
വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാന്‍ അനുമതിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങി ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ നടത്താന്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ യോഗമാണ് തീരുമാനമെടുത്തത്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments