Skip to main content

കോവിഡ് 19- ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

 

കോവിഡ് 19 (കൊറോണ) നിയന്ത്രണ  നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.   ഏതൊക്കെ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം,  മാസ്‌കുകള്‍ ഉപയോഗിക്കേണ്ട വിധം ,പൊതു സമൂഹത്തിത്തില്‍ വ്യക്തികള്‍ ഇടപെടേണ്ടതെങ്ങനെ തുടങ്ങിയവ വിശദീകരിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, 

 അഡീഷണല്‍ ഡി എം ഒ ഡോ .രാജേന്ദ്രന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ .ടി.എം. മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. 

 

date