പാലക്കാട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
പാലക്കാട് നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പമ്പ് ഓപ്പറേറ്റര്‍മാരുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറ്റിക്ക് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. റേഷന്‍ കടകളിലെ അരിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നഗരസഭാ പരിധില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ വേണ്ട നപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കത്ത് അയക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ കെ.മണികണ്ഠന്‍, ഭൂരേഖ തഹസില്‍ദാര്‍ ആനിയമ്മ വറുഗീസ്, താലൂക്ക് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments