നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം- കലക്ടര്‍
കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലിസും ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഒരുകാരണവശാലും ഉപയോഗിക്കരുത്. അവര്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദ്രുതകര്‍മസേന രൂപീകരിച്ച് പ്രവര്‍ത്തനം നടത്തണം. വാര്‍ഡ് തലത്തിലും സേന രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം. ക്ലാസുകള്‍, സെമിനാര്‍ തുടങ്ങിയവ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
വീടുകളില്‍ നിരീക്ഷണത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവസ്തുക്കള്‍ എത്തിച്ച് നല്‍കണം. വിവിധ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. പൊതുസ്ഥലങ്ങളില്‍ കൊറോണ സംബന്ധിച്ച് പോസ്റ്ററുകള്‍ പതിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ വിശദീകരിച്ചു.
- Log in to post comments