Skip to main content

ഗതാഗത നിയന്ത്രണം

 

 

 

 

കുന്ദമംഗലം - അഗസ്ത്യമുഴി റോഡിന്റെ ബി.എം. പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 17) മുതല്‍ ടാറിംഗ് കഴിയുന്നത് വരെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

കോഴിക്കോട് കോര്‍പ്പറേഷന്‍- സ്റ്റേഡിയം- അശോക ഹോസ്പിറ്റല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തി തുടങ്ങുന്നതിനാല്‍ പ്രവര്‍ത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

കോഴിക്കോട് ജില്ലയിലെ പി.യു.കെ.സി റോഡില്‍ എരഞ്ഞിക്കല്‍ ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 17)  മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം  നിയന്ത്രിച്ചതായി  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി- കൊയിലാണ്ടി ഭാഗത്തു നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരഞ്ഞിക്കല്‍ അപ്രോച്ച് റോഡ് വഴിയോ പൂളാടിക്കുന്ന് ജംങ്ഷനില്‍ നിന്നും മലാപ്പറമ്പ് വഴിയോ പോകണം.

 

date