Post Category
കോവിഡ് -19: 7000 നോട്ടീസുകൾ വിതരണം ചെയ്തു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വീടുകളിൽ കൊറോണ മുൻകരുതലുകളെയും രോഗ ലക്ഷണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഏഴായിരം നോട്ടീസുകൾ വിതരണം ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അറിയിച്ചു. വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ നടക്കാനിടയുള്ള സ്ഥലങ്ങളും വിദേശങ്ങളിൽ നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയവരുള്ള വീടുകളും കേന്ദ്രീകരിച്ച് എമർജൻസി റെസ്പോൺസ് ടീമംഗങ്ങളാണ് നോട്ടീസ് വിതരണം ചെയ്തത്. ഇതിനുപുറമേ ബ്ലോക്ക് പഞ്ചായത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ഹാൻഡ് ഡാനിറ്റൈസറും സ്ഥാപിച്ചിട്ടുണ്ട്.
date
- Log in to post comments