Skip to main content

എംപ്ലോയ്‌മെന്റ്: ക്രമീകരണങ്ങളോട് സഹകരിക്കണം

 

 

കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായുള്ള ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുഴുവന്‍ അന്വേഷണങ്ങളും ടെലിഫോണ്‍ മുഖേന മാത്രം നടത്തുക. ഫോണ്‍ നമ്പറുകള്‍: 04952370179 (കോഴിക്കോട്), 04962523039(വടകര), 04962640170(ബാലുശ്ശേരി), 04962630588(കൊയിലാണ്ടി), 0495-2225995( താമരശ്ശേരി), 0496 2615500(കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍, പേരാമ്പ്ര). എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഓണ്‍ലൈന്‍   (www.eemployment.kerala.gov.in)  ആയി നടത്തുക.. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ലൈന്‍ ആയി   നടത്തുക. കൊറോണ ജാഗ്രതാ ദിവസങ്ങള്‍ക്കു ശേഷം 90 ദിവസത്തിനുള്ളില്‍ എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്നും എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
 

date