ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ആരംഭിച്ചു
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുളള ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണം നടത്തി. വാര്‍ഡ് തലത്തില്‍ അംഗന്‍വാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍ എന്നിവര്‍ പഞ്ചായത്തിലെ 7300 വീടുകള്‍ സന്ദര്‍ശിച്ച് കൈ കഴുകുന്ന രീതിയും കൈ കഴുതേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രത്രേക അവബോധനവും നല്‍ക്കും.
ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പഞ്ചായത്ത്തല ദ്രുത കര്‍മ്മ സേന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ നസീര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കെ.പി കുഞ്ഞികൃഷ്ണന്‍, പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍ എന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ.ഉഷ, ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ കെ.പി. ഷൈജ എന്നിവര്‍ സംസാരിച്ചു.
- Log in to post comments