Skip to main content

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍:സിവില്‍ സ്റ്റേഷനില്‍ ഹാന്‍ഡ് സാനിറ്റൈസര്‍

 

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലും തുടക്കമായി. സിവില്‍ സ്റ്റേഷനില്‍ വരുന്ന ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൈകള്‍ അണുവിമുക്തമാക്കുവാന്‍ കെ.ജി.ഒ.എ യും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നത്. മറ്റ് ഓഫിസുകളിലും സാനിറ്റൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ആരോഗ്യ വകുപ്പ് ഹെല്‍പ്പ് ഡസ്‌കും ഒരുക്കിയിട്ടുണ്ട്.

date