Post Category
ജോലി സമയത്തില്‍ മാറ്റം: കര്‍ശനമായി പാലിക്കണം
പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്ന തൊഴില്‍ വകുപ്പിന്റെ അറിയിപ്പ് കര്‍ശനമായി തൊഴിലുടമകള്‍ പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി.രാജന്‍ അറിയിച്ചു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പരിശോധനകള്‍ക്കായി ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധന വേളകളില്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
date
- Log in to post comments