Skip to main content

അരി മൊത്തവിതരണ കേന്ദ്രങ്ങളില്‍ പരിശോധന

 

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴിക്കോട് വലിയങ്ങാടിയിലെ അരി മൊത്തവിതരണ കേന്ദ്രങ്ങളിലാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റിറേഷനിംഗ് ഓഫീസര്‍ നോര്‍ത്ത്, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് പരിശോധന നടത്തിത്.
മൂന്നുമാസത്തേക്കാവശ്യമായ സ്റ്റോക്ക് മിക്കവാറും എല്ലാ ഗോഡൗണുകളിലുമുളളതായി വ്യാപാരികള്‍ അറിയിച്ചു. പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date