ടാക്‌സി ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പ് നടത്തി. ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനത്തില്‍ യാത്രക്കാരായെത്തുന്നവര്‍ എവിടെ നിന്നാണ് വരുന്നതെന്ന വിശദമായ വിവരശേഖരം നടത്തണമെന്നും ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ എത്തുന്നതെങ്കില്‍ വിവരം ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
*ഇവ നിര്‍ബന്ധമായും പാലിക്കുക*
- യാത്രക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കുക
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക
- ആവശ്യമെങ്കില്‍ മാസ്‌കുകള്‍ ധരിക്കുക. ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക
- യാത്ര വേളകളില്‍ എ.സി. ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടക്ക് കഴുകി വൃത്തിയായി സൂക്ഷിക്കുക
- യാത്രക്കാരുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക
രോഗലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍/ ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടയ്ക്കുക. ജനാലകള്‍ തുറന്നിട്ട് ഉണങ്ങിക്കഴിഞ്ഞ ശേഷം വീണ്ടും വാഹനം ഉപയോഗിക്കുക.
*ഈ നമ്പരുകള്‍ ഓര്‍ക്കുക*
ദിശ നമ്പര്‍ 1056, 0471 2552056.
പാലക്കാട് ജില്ല മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505264.
- Log in to post comments