Skip to main content

കാര്‍ഷിക യന്ത്രങ്ങളില്‍ ഡ്രൈവിങ് പരിശീലനം 

 

 

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച്, വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍, കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗവും ഡ്രൈവിംഗ്് പരിശീലനവും നല്‍കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തന പരിശീലനവും, ലൈസന്‍സ് നേടുന്നതിനും സഹായം ലഭ്യമാകും. വനിതകള്‍ക്ക് മുന്‍ഗണന. പ്രവേശനം സൗജന്യമാണ്.  പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യുവതീ-യുവാക്കള്‍ മാര്‍ച്ച് 18 നകം ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297.

date