Post Category
സൗജന്യ തുന്നല്‍ പരിശീലനം
വെളളിനേഴി ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാനറാബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ തുന്നല്‍ പരിശീലനം ഏപ്രിലില്‍ ആരംഭിക്കും. 18 മുതല്‍ 45 വയസ്സ് വരെയുളള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. ബി.പി.എല്‍., കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ 0466-2285554 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു
date
- Log in to post comments