ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി യുവജനക്ഷേമ ബോര്‍ഡ്
കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി ജില്ലയില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രംഗത്ത്. ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആറ് കേന്ദ്രങ്ങളിലാണ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ നടത്തിയത്. വരും ദിവസങ്ങളിലും ക്യാമ്പയിന്‍ നടത്തും. തൃത്താല വട്ടേനാട് ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടത്തിയ ക്യാമ്പയിനില്‍ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. വി.പി. റജിന, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ്. ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. ഗവ. വി.എച്ച്.എസ്.എസ്. കുന്നത്തറയില്‍ നടന്ന ക്യാമ്പയിനില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പ്രിയ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. സുധീഷ്്, ശ്രീജിത്ത് വിവിധ യൂത്ത് ക്ലബ്ബ് പ്രതിനിധികളുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നു.
- Log in to post comments