Skip to main content

വിളിപ്പാടകലെ കരുതലുമായി ജില്ലാ കൊറോണ നിയന്ത്രണ സെല്‍

 

 

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി കരുതലോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊറോണ നിയന്ത്രണ സെല്‍. എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്ലില്‍ ദിനംപ്രതി 200 ലധികം കോളുകളാണ് വരുന്നത്.

കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച സംശയം, കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നോ മറ്റു ഇടങ്ങളില്‍ നിന്നോ വന്നവര്‍ സ്വീകരിക്കേണ്ട നടപടികള്‍, നിരീക്ഷണമാര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സെല്ലില്‍ നിന്നും

കൃത്യമായി മറുപടി  ലഭിക്കും. പരാതികള്‍ പരിഹരിക്കുന്നതിനൊപ്പം ആരോഗ്യ  വിഭാഗത്തെ അറിയിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 0495 2371471, 2376063 എന്നി നമ്പറുകളിലാണ് ബന്ധപ്പെടാം.

date