Post Category
മാസ്ക് നിർമ്മാണത്തിൽ പരിശീലനം നൽകി
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ്ജയിൽ അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാസ്കുകൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ സിഡിഎസ് ഉപസമിതി കൺവീനർമാരായ ഗിരിജ, സിസ്ന എന്നിവരുടെ നേതൃത്വത്തിലാണ് അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകിയത്. ഒരാഴ്ചകൊണ്ട് കൊണ്ട് 1000 മാസ്ക്കുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. പരിശീലന പ്രവർത്തനങ്ങൾക്ക് ജയിൽ സൂപ്രണ്ട് എ ഷൈജു, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ, റീജ തുടങ്ങിയവർ നേതൃത്വം നൽകി.
date
- Log in to post comments