Post Category
കോവിഡ്-19 പ്രതിരോധം: ഹാന്റ് വാഷിംഗ് ക്യാംപയിൻ നടത്തി
സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ല യുവജന കേന്ദ്രം, കേരള വളണ്ടിയർ യൂത്ത് ആക്ഷൻ ഫോഴ്സ് വളണ്ടിയർമാർ എന്നിവർ ചേർന്ന് ഹാന്റ് വാഷിംഗ് ക്യാംപയിനും
കോവിഡ്- 19 (കൊറോണ) സംബന്ധിച്ചുള്ള ബോധവൽക്കരണവും നടത്തി. ജില്ലാ പഞ്ചായത്ത് പരിസരത്ത് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസ് പരിസരം, കെ.എസ്.ആർ.ടി.സി ടെർമിനൽ പരിസരം എന്നിവിടങ്ങളിലും ക്യാമ്പയിൻ നടത്തി.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി.ഷിലാസ്, ജില്ലാ യൂത്ത് കോർഡിനേറ്റർ ടി.കെ.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മാസ്മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ഡോ.അഖിലേഷ് എന്നിവർ കേരള വോളന്റിയർ യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.
date
- Log in to post comments