Post Category
കള്ളുഷാപ്പ് - റെന്റല്‍ ഇനത്തില്‍ ലേലം 23ന്
ജില്ലയില്‍ റെന്റല്‍ ഇനത്തില്‍ 50 ശതമാനം കുറച്ച് വില്പന നടത്തുന്ന കള്ളു ഷാപ്പുകളുടെ പരസ്യ വില്പന മാര്‍ച്ച് 23ന് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 35 ഗ്രുപ്പുകളില്‍ 14 എണ്ണത്തിന്റെ വില്‍പന നടന്നു. ശേഷിക്കുന്ന 21 ഗ്രൂപ്പുകളുടെ വില്‍പ്പനയാണ് 23ന് നടക്കുക. എ. ഡി. എം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ വി. ആര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പ്രേം കൃഷ്ണ, സി ഐ മാരായ കെ. കെ മുരളീധരന്‍, ശരത് ബാബു, മോഹന്‍, സുഗുണന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍. സിറാജ് തുടങ്ങിയവര്‍ ലേലത്തിന് നേതൃത്വം നല്‍കി.
date
- Log in to post comments